Monthly Archives: May 2020

സ്വതന്ത്ര കത്തോലിക്കാ സഭയും, അൽവാരെസ് ജൂലിയോസും, ഡോകട്ർ പിന്റോയും – എവിടെയോ മറന്നുപോയ സ്വദേശികളുടേയും, സാമൂഹിക പരിഷ്കർത്താക്കളുടെയും ഒരു കൂട്ടം

George Alexander – 13/5/2020

Originally published in ചരിത്രാന്വേഷികൾ Charithranweshikal

അൽവാരിസ് മാർ യൂലിയോസ് (1836- 1923) മെത്രാപ്പോലീത്തായുടെ ജീവചരിത്രം കുറച്ചുപേർക്കെങ്കിലും അറിവുള്ള കാര്യമായിരിക്കും. ഗോവക്കാരനിയിരുന്ന ഇദ്ദേഹം റോമൻ കാതോലിക്കാ വൈദികനായിട്ടാണ് തനറെ സാമൂഹിക സേവന ജീവിതം ആരംഭിച്ചത്. പാതിരി അൽവാരെസ് എന്നാണ് ഗോവക്കാർ ഇദ്ദേഹത്തെ വിളിച്ചിരുന്നത്.

പദ്‌റാഡോ എന്ന റോമൻ കത്തോലിക്കാ സംവിധാനത്തെ അതിശക്തമായ പിന്താങ്ങിയിരുന്ന അൽവാരിസ് ജൂലിയോസ്, ഗോവയിലെ പാത്രിയാർക്കൽ സെമിനാരിയിൽ നിന്ന് പഠനം പൂർത്തീകരച്ചതിനു ശേഷം ബോംബയിൽ പോവുകയും, അവിടുള്ള പല ദേവാലയങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു.

പദ്‌റാഡോ എന്ന സിസ്റ്റം നിർത്തലാക്കി പ്രോപഗണ്ട ഫിഡെ എന്നെ സംവിധാനം റോമാ സഭ കൊണ്ടുവന്നപ്പോൾ അതിനെ അതി ശക്തമായി എതിർക്കുകയും, റോമാ സഭ വിട്ട് സുറിയാനി – മലങ്കര ഓർത്തഡോൿസ് സഭകളോട് യോജിക്കുകയും ചെയ്തു.

സുറിയാനി സഭയുടെയൂം മലങ്കര സഭയുടെയൂം ആത്മീയ പരിരക്ഷണത്തിലുണ്ടാരുന്ന ഇൻഡിപെൻഡന്റ് കത്തോലിക്ക ചുര്ച്ച് ഓഫ് സിലോൺ ഗോവ ആൻഡ് ഇന്ത്യ എന്ന സ്വയം ഭരണാധികാരമുള്ള വെസ്റ്റേൺ റൈറ്റ് ഓർത്തഡോൿസ് സമുദായത്തിന്റെ തലവനായിട്ടിരുന്നു മെട്രോപൊളിറ്റൻ-അർച്ചബിഷൊപ് ആയിരുന്നു അൽവാരെസ് ജൂലിയസ്. 1889 ൽ ആണ് അദ്ദേഹത്തെ സിലോണിന്റെയും, ഗോവയുടെയും, ഇന്ത്യയുടയും സ്വതത്ര കത്തോലിക്കാ സഭയുടെ തലവനായി മലങ്കര സഭയുടെ നേതൃത്വം അവരോധിച്ചതു.

ഒരു ക്രിസ്ത്യൻ ബിഷപ്പിനേക്കാളുപരി അറിയപ്പെടുന്ന ഒരു പത്രാധിപരും, എഴുത്തുകാരനായും, രാഷ്ട്രീയ നിരൂപകനും, അഗ്രിക്കൾച്ചറിസ്റ്റും, രാജ്യ സേന്ഹിയും, വിദ്യാഭ്യാസ വിദഗ്ധനും, കൂടാതെ തൊഴിലാളികളുടെയും, കഷ്ട്ടപെടുന്നവരുടെയും ആശ്രയയുവായിരുന്നു അൽവാരെസ് എന്ന പച്ചയായായ മനുഷ്യൻ.

പല പത്രങ്ങളും അദ്ദേഹo നടത്തിയിരുന്നു. പല പുസ്തകങ്ങളും അദ്ദേഹo എഴുതി പ്രസിദ്ധികരിച്ചു . ഇതുക്കൂടാതെ അദ്ദേഹം സ്കൂളുകളും നടത്തി. എ ക്രൂസ്, വേർഡാടെ, ഓ ബ്രാഡോ ഇന്ത്യനോ എന്നിവ അദേഹത്തിന്റെ ചില പത്രങ്ങൾ ആണ്. അൽവാരെസ് ജൂലിയോസിന്റെ പൂരിഭാഗം പുസ്തകനകളും പത്രങ്ങളും എല്ലാം തന്നെ പോർട്ടുഗീസ് ഭാഷയിൽ ആയിരുന്നു.

തന്റെ ജീവിതം പ്രയാസം അനുഭവിക്കിൻവരക്കും, കഷ്ടപെടുന്നവർക്കും ആയി മാറ്റി വെച്ച വക്തിതമാരുനെകിലും, അധികമാരും അറിയാതെപോയ പോയ ഒരു മനുഷ്യ സ്‌നേഹി കൂടിയായിരുന്നു അൽവാരെസ് ജൂലിയസ്. പോർച്ചുഗീസ് ഗോവയിലും അതിലുപരി ബ്രിട്ടീഷ് സിലോണിലും ആണ് അൽവാറീസും കൂട്ടാളികളും പ്രവർത്തിച്ചിരുന്നത്. ഗോവയും സിലോണും കൂടാതെ , തമിഴ് നാടിൻറെ വിവിധ ഭാഗങ്ങളിലും, പൂനെ , മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു.

റോമാ സഭയുടെ കാര്യമായ എതിർപ്പ് അൽവാറീസിന് നേരിടേണ്ടതായിട്ടു വന്നു. റോമാ സഭ വിട്ടു പോയപ്പോൾ അദ്ദേഹത്തത്തെ മുടക്കുകയും, അതുകൂടാതെ അദ്ദേഹത്തിനെ മെത്രാൻ വാഴ്ച തടയാനുള്ള നടപടികൾ സ്വീകരിക്കുയായും ചെയ്തു . ക്രിസ്തുവിന്റെ സഭയിൽ സാർവത്രിക മേധാവിത്വം (Universal Supremacy in the Church of Christ) എന്ന അൽവാർസിസ്ന്റെ പുസ്‌തകം റോമാ സഭക്ക് ചില്ലറ തലവേദനയാണ് സൃഷ്ടിച്ചത്. അതുകൂടാതെ അനേകം റോമ്‌നാ കത്തോലിക്കരെ സ്വതന്ത്ര കത്തോലിക്കാ സഭയിലേക്കു നയിച്ചത് മറ്റൊരു റോമൻ കത്തോലിക്കാ നേരത്വത്തിനു മറ്റൊരു കീറാമുട്ടിയായി മാറി. അൽവാരിസിനെ പരിഹസിഹാന്നും കളിയാക്കാനും ഉള്ള ഒരു അവസരവും ഗോവയിലും സിലോണിലുമുള്ള ഉള്ള റോമൻ കത്തോലിക്കാ സഭ പാഴാക്കിയിരുന്നില്ല. എന്നിട്ടും അനേകം ആളുകൾ അൽവാറീസിന്റെ സ്വതന്ത്ര കത്തോലിക്കാ സഭയുടെ ഭാഗമായി. സിലോണിലും തമിഴ് നാട്ടിലുമുള്ള സ്വതന്ത്ര കത്തോലിക്കർ ഇല്ലായ്മയായി പോയെങ്കിലും, അൽവാരെസ് ജൂലിയോസിന്റെ പ്രവർത്തനങ്ങളുടെ ബാക്കിപത്രം എന്നോണം ബർഹംവാറിൽ ഒരു ശക്തമായ സമുദായമായo ഇന്നും മലങ്കര സഭയോട് ചേർന്നു നില്കുന്നു.

അൽവാറീസിന്റെ പ്രവർത്തനങ്ങൾക്ക് ശ്കതമായ പിന്തുണ ഡോക്ടർ ലിസ്ബവോ പിന്റോ, സ്റ്റീഫൻ സിൽവ എന്നിവർ നൽകി. ഇവര രണ്ടു പേരും പദ്‌റാഡോ സംവിധാനത്തെ പിന്താങ്ങിയവരും റോമാ സഭയുടെ ശ്കതമായ വിമർശകരും ആയിരുന്നു. ഏതു കൂടാതെ വേറെ പലരും അൽവാരെസ് ജൂലിയോസിന്റെ സംരംഭത്തെ പിന്‍തുണക്കാൻ മുൻപോട്ടു വന്നു.

പ്രീതിയേകിച്ചു ഡോക്ടർ പിന്റോ ഒരു മെഡിക്കൽ ഡോക്ടറും വളരെ ശ്കതനായ സാമൂഹിക പ്രവർത്തകനും കൂടി ആയിരുന്നു. ഇവരെകൂടത്തെ അന്നത്തെ ബുധിജീവികളും, സാഹിത്യകാരന്മാരും, സമൂഹത്തിന്റെ ശ്രേണിയിലുള്ള പല നേതാക്കന്മാരും അൽവാറീസിന്റെ സുകൃത്തുക്കളോ അദേഹത്തിന്റെ പ്രവർത്തങ്ങളോ ആയി സഹരിച്ചിരുന്നവരായിരുന്നു. അന്റോണിയോ ഡി നൊറോണ, ഇനേഷ്യോ കീറ്റാനോ ഫെലിസിസിമോ ഡി കാർവാലോ, ബെർണാഡോ ഫ്രാൻസിസ്കോ ഡാകോസ്റ്റ, ഇസ്മായിൽ ഗ്രേസിയസ്, സെർട്ടോറിയോ കോയൽഹോ, സെർട്ടോറിയോ മസ്‌കറൻഹാസ് എന്നിവര അവരിൽ ചിലർ മാത്രമായിരുന്നു.

ഗോവയിലെ ചില സ്വദേശി പ്രവർത്തനങ്ങൾ

ഗോവക്കാരനായിരുന്ന ഇദ്ദേഹം പോർട്ടുഗീസ് അധികാര ദുര്വിനിയോഗത്തെയും റോമാ സഭയുടെ, പ്രേത്യേകാൽ റോമൻ മാർപാപ്പയുടെ ഗോവൻ ജനതയുടെ ജീവിതത്തിലുള്ള ആവിശ്യമില്ലാത്ത ഇടപെടലിനേയും അതിശകത്മായിട്ടു എതിർത്തിരുന്നു. അതുകൊണ്ടു തന്നെ ഗോവയിലെ പോർട്ടുഗീസ് ഭരണാധികാരികളും, കത്തോലിക്കാ സഭയും അദ്ദേഹത്തെ പീഡിപ്പിക്കാൻ കാര്യമായി ശ്രെമിച്ചിരുന്നു, അന്ന് സഭയും സ്‌റ്റേറ്റും ഒന്നായ കാലമായിരുന്നു. അതുകൊണ്ടു തന്നെ അൽവാറീസിന്റെ പ്രവർത്തനങ്ങൾ റോമാ സഭക്കും സ്റ്റേറ്റിനും അവരുടെ കണ്ണിലെ കരടായി മാറി.

റോമാ സഭ അദ്ദേഹത്തെ മുടക്കിയെപ്പോൾ, പോർട്ടുഗീസ് ഗോവൻ അധികാരികൾ അദ്ദേഹത്തെ തടവറയിൽ ബന്ധനസ്ഥനാക്കി പീഡിപ്പിച്ചു . ക്യാപ്റ്റൻ കോസ്റ്റയും, ഈസ്റ്റ് ഇൻഡീസിലെ പാത്രിയർക്കീസ്-ആർച്ച് ബിഷപ്പ് അന്റോണിയോ വാലന്റേയും ആയിരുന്നു അൽവാരെസ് ജൂലിയോസിനെ അറസ്റ്റുചെയ്ത് പീഡിപ്പിച്ചതിന് പിന്നിലെ പ്രധാന തലച്ചോറുകൾ. ഗോമസ് ഡാ കോസ്റ്റ ഗോവക്ക് പുറത്തുള്ള യാത്രകൾ നടത്തിയിരുന്ന സമയങ്ങളിൽ ആർച്ച് ബിഷപ്പ് അന്റോണിയോ വാലന്റേ ഗോവൻ ഗവൺമെന്റിന്റെ തലവനായി പ്രവർത്തിച്ചു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഗോവയിൽ റോമൻ കത്തോലിക്കാസഭയും ഭരണകൂടവും ഒരൊറ്റ യൂണിറ്റായി പ്രവർത്തിച്ചു. അതിനാൽ, സഭയ്‌ക്കോ ഭരണകൂടത്തിനോ എതിരായ ഏത് വിമർശനവും അൽവാരിസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ സാധാരണക്കാരിയായ ഒരുപാടു ആളുകൾ ജാതിമത ഫെദമേനിയെ അൽവാരെസ് ജൂലിയോസിനെ പിന്താങ്ങിയിരുന്നു. ഭരണാധികാരികളുടെ വിലക്കും മറ്റും മറികടന്നു അവർ അൽവാരെസ് ജൂലിയയോസിന്റെ പ്രവർത്തനങ്ങളെ സ്ളാഹിച്ചിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പോർട്ടുഗീസ് ഗോവൻ ഗോവെര്മെന്റിനു എതിരെ അൽവാറീസും മറ്റു പല ഗോവൻ നേതാക്കളും ശക്തമായ എതിര്പ്പ് പ്രകടിപ്പിച്ചു. പോർട്ടുഗീസ് അധികാരികൾ സ്ഥിരം ചൂഷണം ചെയ്തുകൊണ്ടിരുന്ന ഗോവൻ സമ്പത് വയവസ്ഥ തീർത്തും നിർജീവ അവസ്ഥയിലാരുന്നു. ഇതിനെതിരെ ശക്തമായ സമരമുറകളും എതിർപ്പുകളും ഗോവയിൽ അരങ്ങേറി. തന്റെ പത്രങ്ങളിലൂടെ പാദ്രെ അൽവാരെസ് പോർട്ടുഗീസ് അധികാരികളെ വിമർശിച്ചു കൊണ്ടിരുന്നു. ഗോവൻ ജനതയുടെ ഒരുമിപ്പിനു അൽവാരെസ് വളരെയധികം മുൻ‌തൂക്കം കൊടുത്തു.

സ്വദേശിവാദവും കൊളോണിയൽ വിരുദ്ധ ആശയങ്ങളും 

അൽവാറീസ് കടുത്ത ദേശീയവാദവും, കൊളോണിയൽ വിരുദ്ധവും ആയ കാര്യങ്ങൾ തനറെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. ഓ ബ്രാഡോ ഇന്ത്യനോ എന്ന പത്രത്തിലൂടെ ‘സ്വദേശി’ പ്രത്യയശാസ്ത്രങ്ങൾ പദ്രെ അൽവാരെസ് പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. പോർച്ചുഗീസ് സർക്കാരിന്റെയും, റോമൻ കത്തോലിക്കാ സഭയുടെയും സാമ്രാജ്യത്വ, ദേശീയ വിരുദ്ധ നയങ്ങൾക്കെതിരെ അൽവാരെസ് ആഞ്ഞടിച്ചു. അതുകൂടാതെ റോമൻ കത്തോലിക്കാ വിശ്വാസികളോട് അവരുടെ ജീവിതവും കാഴ്ചപ്പാടും ദീശീയo ആയിരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പോർച്ചുഗീസ് സാധനങ്ങളും, ജീവിതശൈലിയും ബഹിഷ്‌ക്കരിക്കാൻ ഗോവൻ ജനതയോട് അദ്ദേഹം ആവശ്യപ്പെട്ടു. പോർട്ട്-മഡെയ്‌റ വൈനുകൾക്കോ ഷാംപെയ്നുകൾക്കോ പകരം വെളിച്ചെണ്ണ വിളക്കുകളും ഫെനി, മാഡിൽ എന്നിവയും ഉപയോഗിക്കണമെന്ന് മെട്രോപൊളിറ്റൻ അൽവാരസ് ഗോവക്കാരോട് അഭ്യർത്ഥിച്ചു. മാത്രമല്ല, അൽവാരെസ് ഗോവയിലെ സൈന്യത്തിലെ ‘ഗോവൻ കോസ്’ പിന്തുണച്ചു. മൊസാംബിക്കിലേക്ക് തങ്ങളെ കൊടുപോകുന്നതിനെ ഗോവക്കാരായ സൈനികർ എതിർത്തു. സൈനികരുടെ എതിർപ്പിന്റെ ഫലമായി ‘ശിപായി ലഹള’ ഉണ്ടയായി. മാർ അൽവാരെസ് അവരുടെ കാരണം ഏറ്റെടുക്കുകയും ‘ലഹള’യ്ക്ക് അനുകൂലമായി കാര്യങ്ങൾ തന്റെ പത്രങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

റാണെ കലാപ കാലഘട്ടത്തിൽ (1852 and 1912) , പോർച്ചുഗീസ് അധികാരികളുടെ അധികാര ദുർവിനിയോഗം തുറന്നുകാട്ടിയ ഓ ബ്രാഡോ ഇന്ത്യാനോയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ വിമർശനാത്മക ലേഖനത്തിന് മറുപടി എന്നോണം മെട്രോപൊളിറ്റൻ അൽവാരെസിനെ അധികാരികൾ ജയിലിലടച്ചു. ചാർജുകൾ തെളിക്കപെടുത്തതുകൊണ്ടു അദ്ദേഹത്തെ വിട്ടു അയക്കേണ്ടി വന്നു.

1883 മുതൽ1885 രണ്ടാമത്തെ കോളറ ഔട്ബ്രേക് ഉണ്ടയായ സമയത്തു അദ്ദേഹo കോളറ രോഗികൾക്ക് വേണ്ടി ധാരാളം പ്രവർത്തിച്ചു. തന്റെ പ്രവർത്തനങ്ങളുടെ പരിചയം ഉള്കണ്ടുകൊണ്ടു ‘ഡയറക്ഷൻസ് ഫോർ ദി ട്രീത്മെന്റ്റ് ഓഫ് കോളറ’ എന്ന പുസ്‌തകം ഇംഗ്ലീഷിലും പോർട്ടുഗീസ് ഭാഷയിലും പ്രാസദീകരിച്ചു. കോളറ ചികിത്സയെക്കുറിച്ചുമുള്ള വിശദാംശങ്ങൾ അടങ്ങുന്നതാണ് ഈ പുസ്തകം.

പ്ളേഗ്ഗും (1878) മറ്റു പകർച്ചവ്യാധികളും വന്നപ്പോൾ സ്വന്തം ആരോഗ്യത്തെ വകവെക്കാതെ രോഗികളെ സിസ്രൂരക്ഷിച്ചും, മരണപ്പെട്ടവരെ തന്റെ സ്വന്തം കൈകളാൽ മറവു ചെയ്തും അദ്ദേഹം സേവനം നടത്തി.

ആരും നോക്കാൻ ഇല്ലാത്തവരെ അദ്ദേഹം തന്റെ വീട്ടിൽ കൊണ്ട് പരിചരിച്ചു. ഇതുകൂടാതെ കോളറയുടെ ചികിത്സയെക്കുറിച്ചു പ്രതിപാദിക്കുന്ന ‘ഡിറകോയിസ് പാരാ ഓ ട്രാറ്റമെന്റോ ദോ കോളറ’ എന്ന പുസ്തകം പോർട്ടുഗീസ് ഭാഷയിൽ പ്രസിദ്ധീകരിച്ചു . ‘ഡയ്റക്ഷൻസ് ഫോർ ദി ട്രീത്മെന്റ്റ് ഓഫ് കോളറ’ എന്ന പേരിൽ ഇംഗ്ലീഷിലും ഇ പുസ്തകം സിലോണിൽ പ്രസിദ്ധികരിച്ചു.

ഗോവയുടെ സാമ്പത്തിക സ്വാശ്രയത്വത്തിനായി അൽവാറീസും ലൂയിസ് ഡി മെൻഡെസ് ബ്രഗാൻസിസയെ പോലുള്ള നേതാക്കൾ അനേകം പ്രവർത്തനങ്ങൾ ചെയ്തു. ഗോവയുടെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പ്രകൃതിവിഭവങ്ങളുടെ ഉത്തമവും വിവേകപൂർണ്ണവുമായ ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാർ അൽവാരെസ് പ്രഘോഷിച്ചു.

കൃഷിയും സമ്പത് വയവസ്ഥയുംകൃഷിക്ക് ഒരുപാടു പ്രാധ്യാനിയം നൽകിയ വ്യക്തി ആയിരുന്നു അൽവാരെസ് ജൂലിയസ്. ശക്തമായ കാർഷിക ഉൽപാദനത്തിലൂടെ മാത്രമേ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചു. ഗോവയിൽ ഉയർന്ന വിളവ് ലഭിക്കുന്ന തരത്തിലുള്ള വിളകൾ കൃഷി ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നിലവിലുള്ള ഗാർഹിക വ്യവസായങ്ങൾ വികസിപ്പിക്കാനും വിപുലീകരിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. സമയം പാഴാക്കാതെ കഠിനാധ്വാനം ചെയ്യാൻ ഗോവൻ യുവത്വത്തോട് അദ്ദേഹം അഭ്യാർത്ഥിച്ചു. മരച്ചീനി പോലുള്ള വിളകൾ കൃഷി ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. കാരണം, ഇത് നെല്ല്, ഗോതമ്പ് അല്ലെങ്കിൽ മറ്റ് വിളകളുടെ ആറിരട്ടി വിളവ് നൽകുമെന്നും, അത് അവർക്ക് മികച്ച വരുമാനമുണ്ടാക്കുകയും ഗോവയിലെ ഏതെങ്കിലും രീതിയിലുള്ള ഭക്ഷ്യക്ഷാമം വന്നാൽ, അത് പരിഹരിക്കപെടുകയും ചെയ്യുമെന്നും അദ്ദേഹം അവരെ ഓർമപ്പെടുത്തി . സ്വതന്ത്ര കത്തോലിക്കരുടെ ഒരു പ്രധാന കേന്ദ്രമായ ട്രിച്ചിനോപൊലിയുടെ ഉദാഹരണം അദ്ദേഹം അവർക്കു കാട്ടിക്കൊടുത്തു. പാക്ക്, വാഴകൃഷി എന്നിവയുടെ ഫലമായി വളരെ ശക്തമായ സമ്പദ്‌വ്യവസ്ഥ ട്രിച്ചിനോപള്ളിക്കുണ്ടായിരുന്നു. പ്രാദേശിക വിളകളായ തേങ്ങ, മാമ്പഴ കൃഷി എന്നിവയുടെ സാധ്യതകൾ മനസ്സിലാക്കാൻ അദ്ദേഹം തന്റെ ജങ്ങളോട് ആവശ്യപ്പെട്ടു. കാരണം ആ കാലയളവിൽ വെളിച്ചെണ്ണ, മാങ്ങ,പുളി, മറ്റു പലതും ഗോവയിലേക്ക് ഇറക്കുമതി ചെയ്താണ് ഉപയാഗിച്ചിരുന്നതു. ഇതിനൊരു മാറ്റം അനിവാര്യമാണെന്ന് അദ്ദേഹത്തിന് നല്ല അവബോധം ഉണ്ടായിരുന്നു. ‘മാൻഡിയോക’ എന്ന പേരിൽ ഒരു പുസ്‌തകം അൽവാറീസിന്റെതായിട്ടുണ്ട്. കപ്പയുടെ കൃഷിയുo അതിൻറെ ഔഷധ ഗുണനങ്ങളെ കുറയ്ച്ചും പ്രതിപാദിക്കുന്ന ഒരു പുസ്തകമാണിത്.

കേരളത്തിൽ

മലങ്കര സഭയായുമുള്ള ബന്ധം കേരളവുമായി അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചു. അദ്ദേഹം പല തവണ കേരളം സന്ദർശിച്ചു. 1910 ൽ അൽവാരെസ് മെത്രാൻ കോട്ടയത്തുള്ള എം ഡി സ്കൂളിൽ വരുകയും, അവിടുള്ള കുട്ടികൾക്കും, അദ്ധ്യാപകർക്കും വേണ്ടി മാങ്ഗോ ഗ്രാഫ്റ്റിങ് എന്ന വിഷയത്തെകുറിച്ചു ക്‌ളാസുകൾ നയിക്കുക മാത്രമല്ല, അതവർക്ക് മുൻപിൽ എങ്ങനെ ചെയ്യണമെന്ന് കാട്ടി കൊടുക്കുകയൂം ചെയ്തു. ഉത്‌പാദനമില്ലാത്ത മാവുകൾ എങ്ങനെ പരിപാലിച്ചു ഫല പൂഷ്ട്ടി ഉള്ളത് ആക്കി തീർക്കാം എന്നും അദ്ദേഹം അവർക്കു പറഞ്ഞു കൊടുത്തു.

സിലോണിലെ സാമൂഹിയ- രാഷ്ട്രീയ പ്രവർത്തനങ്ങൾ

ഗോവയിൽ നിന്ന് സിലോണിൽ എത്തിയ അൽവാറീസും, ഡോക്ടർ പിന്റോയും മറ്റും കൊളംബോ അവരുടെ പ്രധാന പ്രവർത്ത കേന്ദ്രമാക്കി മാറ്റി. കൊളോമ്പോയിലെ ഔർ ലേഡി ഓഫ് ഗുഡ് ഡെത്ത് കത്രീഡൽ ആയിരുന്നു സ്വതന്ത്ര കത്തോലിക്കാ സഭയുടെ ആസ്ഥാനം. കൊളംബോ മുതൽ ജഫാന വരെയുള്ള സ്ഥലങ്ങളിൽ അവർ പ്രവർത്തിച്ചു.

1885 നും 1920 നും ഇടയിൽ ശക്തമായ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾ സ്വതന്ത്ര കത്തോലിക്കാ സഭ നേതൃത്വം നടത്തി. സ്വതന്ത്ര കത്തോലിക്കാ നേതാക്കളായ ഡോ. ലിസ്ബോ പിന്റോ, സ്റ്റീഫൻ സിൽവ എന്നിവർ നിരവധി സാമൂഹിക പ്രസ്ഥാനങ്ങളിലും, പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും അവരുടെ സഭയുടെ മുഖ പത്ര-മാസികയായ ‘ഇൻഡിപെൻഡന്റ് കാതോലിക്കിൽ’ വിശദവും കാലിക പ്രസ്കതയിയുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ജനാധിപത്യത്തിനും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കുമായുള്ള പ്രാരംഭ അന്വേഷണത്തിന് വഴിയൊരുക്കുന്നതിൽ സ്വതന്ത്ര കത്തോലിക്കാ നേതാക്കളുടെ ഇടപെടൽ ഒരു പ്രധാന പങ്ക് വഹിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

സിലോണിലെ ആദ്യ ട്രേഡ് യൂണിയന്റെ രൂപീകരണം

സിലോണിലെ പ്രസ് മേഖലയിൽ ജോലി ചെയുന്ന തൊഴിലാളികൾ നേരിടുന്ന പ്രശ്ങ്ങളെ കുറിച്ച് ഡോക്ടർ പിന്റോ അതി ശക്തമി പ്രസങ്ങിക്കുകയും എഴുതുകയും ചെയ്തു. അവരുടെ ഇടയിൽ ഇറങ്ങിച്ചെന്നു അദ്ദേഹം പ്രവർത്തിച്ചു. ഉടമകൾ രഹസ്യമായി ജീവനക്കാരെ കൊള്ളയടിക്കുന്നു. പ്രിന്റേഴ്സിന് സത്യസന്ധതയെയും നേരുള്ളതിനെയും കുറിച്ചുള്ള ഉയർന്ന ആശയങ്ങൾ ഉണ്ടായിരിക്കണം. അവർ സ്വയം മെച്ചപ്പെടുത്താൻ തയ്യാറാകണം എന്നും ഡോക്ടർ പിന്റോ അവരെ ഓർമിപ്പിച്ചു. നിയമസഭാ കൗൺസിലിൽ തൊഴിലാളികളുടെ പ്രാതിനിധ്യം ആവശ്യമാണെന്ന് ഡോ പിന്റോ വാദിച്ചു. പക്ഷെ അദേഹത്തിന്റെ ഒരു ഒറ്റപ്പെട്ട ശബ്ദമായിരുന്നു. എന്നിരുന്നാലും ഡോക്ടർ പിന്റയുടെയും അദ്ദേഹത്തിനെ സുഹൃത്തുക്കളുടെയും ശ്രമ ഫലമായി സിലോണിന്റെ ചരിത്രതിൽ ആദ്യമായി ൽ (1893) സിലോൺ പ്രിന്റേഴ്‌സ് യൂണിയൻ എന്ന ട്രേഡ് യൂണിയൻ രൂപപ്പെട്ടു. ഇന്ത്യക്കാരനായ ഡോകട്ർ പിന്റോ സിലോണിലെ ആദ്യത്തെ ട്രേഡ് യൂണിയൻ പ്രെസിഡന്റായി അവരോധിക്കപ്പെട്ടു.

ഇതുക്കൂടാതെ പെണ്കുട്ടികളുടെ വിദ്യാഭാസം, റെയിൽ‌വേയും, വൈദ്യുതിയും, എന്നി വിഷയങ്ങളിൽ ഡോകട്ർ പിന്റോയും സ്വതന്ത്ര കത്തോലിക്കാ നേതിർത്ഥവും സ്ഥിരമായ ഇടപെഡലുകൾ തടത്തിയിരുന്നു. ഡോക്ടർ പിന്റോ രണ്ടു പുസ്തകങ്ങളും അനേകം ലേഖനങ്ങളും പ്രസിധീകരിച്ചിട്ടുണ്ട്. റോമാ സഭയുടെ പല കാരിയെങ്ങെളയും ഡോക്ടർ പിന്റോ എതിർത്തിരുന്നു. റോമൻ കത്തോലിക്കാസഭയെ വെല്ലുവിളിച്ച സ്വതന്ത്ര വിമതൻ എന്ന് അദ്ദേഹം കണക്കാക്കപെടുന്നു .

അധികം ആരും അറിയാതെ പോയ പാവങ്ങളുടെ അപോസ്തോലൻ

തന്റെ അവസാന കാലം ചിലവഴിക്കാൻ വേണ്ടി അൽവാരെസ് ജൂലിയസ് ഗോവയിലേക്കു തിരിച്ചു പോവുകയും, പനാജിയിൽ താമസിക്കുയും ചെയ്തു. തന്റെ വീട്ടിൽ ഭിക്ഷ യാചിക്കുന്നവരെയും, ചികിത്സ വേണ്ടവരെയും, ആരും നോക്കാനില്ലത്തവരെയും അദ്ദേഹം താമസിപ്‌ച്ചു. അവരക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു. ഗോവൻ സമൂഹത്തില പ്രധാനികളുമായി അൽവാരിസിനുണ്ടായിരുന്ന അടുപ്പം അദ്ദേഹം തനറെ ആവ്യശങ്ങൾക്കലയി ഒട്ടും ചൂഷണം ചെയ്തിരുന്നില്ല. നേരെമറിച്ചു എല്ലവരുടെയും മുൻപിൽ ഒരു ഭിക്ഷാംദേഹിയായി ആണ് അദ്ദേഹം ചെന്നത് . ഒരു പിച്ച ചട്ടിയുമായി പനാജിയിലെ തെരുവുകളിൽ അദ്ദേഹം ഭിക്ഷയാചിച്ചു നടന്നു. തന്റെ പ്രായാധിക്യത്തിലും ഭിക്ഷയെടുത്താണ് തനറെ കൂടെ താമസിപ്പിച്ചിരുന്ന പാവപെട്ട ആളുകകളെ അദ്ദേഹം പരിപാലിച്ചതു .

അൽവാരസിന്റെ ജീവചരിത്രകാരനായ കാർമോ അസെവെഡോ രേഖപെടുത്തിയ ഒരു സംഭവമുണ്ട് . ഒരിക്കൽ അൽവാരെസ് ഒരു കടയുടെ മുന്നിൽ യാചിക്കുകയായിരുന്നു. അൽവാരെസ് തനിക്കൊരു ശല്യമായി തോന്നിയ കടയുടമ അൽവാരസിന്റെ പാത്രത്തിൽ തുപ്പി. അപ്പോൾ അൽവാരെസ് ഈപ്രകാരം പ്രതികരിച്ചു ‘ശരി, ഞാൻ ഇത് എനിക്കായി സൂക്ഷിക്കും. പക്ഷെ എന്റെ ദരിദ്രർക്കായി എന്തെങ്കിലും നൽകുക’. അൽവാരെസിന്റെ വിനയം കണ്ട കടയുടമ മാന്യമായ സംഭാവന നൽകി അദ്ദേഹത്തെ മടക്കി അയച്ചു.

തന്റെ അവസാനം അടുത്തപ്പോൾ , അൽവാരെസ് തന്റെ സുഹൃത്തുക്കളോട് ആവശ്യപെട്ടത് ഇപ്രകാരമാണ്. അവരുടെ ആരുടെയെങ്കിലും പറമ്പിൽ ഉൽപാദനക്ഷമമല്ലാത്ത’ ഒരു തനിങ്ങിന്റെ കീഴിൽ തന്നെ അടക്കം ചെയ്യണം. തന്നെ അടക്കുന്നതാടെ ആ തെങ്ങു കായിക്കുമെന്നും, അതിൽ നിന്ന് കിട്ടുന്ന തേങ്ങകൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന പണം കൊണ്ട് തന്റെ ശവകുടീരത്തിൽ ഒരു വലിയ കുരിശ് സ്ഥാപിക്കണമെന്നും അദ്ദേഹം അവരോടു അഭ്യർത്ഥിച്ചു . അക്കാലത്തെ പ്രമുഖരിൽ പലരും മാർ അൽവാരെസിനോടും അദ്ദേഹത്തിന്റെ സാമൂഹിക-മത പ്രസ്ഥാനങ്ങളോടും അനുഭാവം പുലർത്തുന്നു.അതുകൊണ്ടു തന്നെ ഗോവ അന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ യാത്ര അയപ്പ് അവർ അൽവാറീസിന് നൽകി. അൽവാറീസിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിനെ സുഹൃത്തായിരുന്ന ജെ ജെ കൂനിയാ പോർട്ടുഗീസ് ഭാഷയിൽ പാലാവരാസ് ഡി ജസ്റ്റിക എന്ന പുസ്തകം അൽവാരിസിസ്ന്റെ ഓർമ്മക്കായി പ്രസിസിദ്ധീകരിച്ചു.

അന്നത്തെ കാലത്തു പല പോർട്ടുഗീസ് പത്രങ്ങൾ പലതും അൽവാരിസ്ന്റെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. മനോരമ പത്രവും അൽവാറീസിന്റെ മരണ വാർത്തകൾ പ്രസിദ്ധികരിച്ചിരിന്നു. എം ഡി സെമിനാരി സ്കൂളിലെ വാർത്തയും മരണ വാർത്തകളും മനോരമയിൽ കൊടിത്തിരുന്നു.

മറ്റു പല സാമൂഹിക പ്രവർത്തകരെ അറിയുന്നതാണുപോലെ അൽവാർസിസിനെയും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പൊതു സമൂഹം അറിയാതെ പോയി. അറിയാമെങ്കിൽ തന്നെ അത് ചുരുക്കം ചില കേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു.

എന്നിരുന്നാലും ഈ കാലയളവിൽ കുറെ അധികം ആളുകൾ അൽവാറീസും, സ്വതന്ത്ര കത്തോലിക്കാ സഭയുടെ നേതൃത്വവും നലകിയ സംഭാവനകളെ കുറിച്ചും ഗവേഷണം ചെയുകയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ ജീവിതത്തിലെ നല്ലൊരു പങ്കുo, ജാതിമത ഭേതമെനിയെ മറ്റുള്ളവരെ സഹായിക്കാനും, സമൂഹ സേവനത്തിനായും, വിദേശ കൊളോണിയൽ ആദിപത്യത്തിനെതിരായും, സ്വദേശ വൽക്കരണ ആശയങ്ങൾ പ്രോഘോഷിക്കാനുമായി മാറ്റി വെച്ച അൽവാരെസ് ജൂലിയോസിന്റെയും , ഡോക്ടർ പിന്റോയുടെയും, അവരുടെ സഹപ്രവർത്തകരുടെയും ഓർമ്മകൾ നമ്മെ വിട്ടുപിരിയാതിരിക്കെട്ട.

2009 മുതൽ ഡോക്ടർ അജേഷ് ടി ഫിലിപ്പിന്റെ മേൽനോട്ടത്തിൽ നടന്നു വരുന്ന മെട്രോപൊളിറ്റൻ അൽവാരെസ് ജൂലിയസ് റിസർച്ച് പ്രൊജക്റ്റ് (മാർപ്പ്) എന്ന വെബ്പോർട്ടലിലിൽ നിന്ന് ഈ വിഷയത്തിൽ നടക്കുന്ന ഗവേഷണങ്ങളെയും, പ്രസിദ്ധികരിച്ച പുസ്തകങ്ങളെയും കുറിച്ച് കൂടുതൽ വായിക്കാം- http://ocpsociety.org/alvares/

Source:
OCP-MARP